മടപ്പള്ളി: (vatakara.truevisionnews.com) മടപ്പള്ളി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ 'ജുവല്‍സ് 25' 105 ആം വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ നടന്നു.വാര്‍ഷികാഘോഷ പരിപാടി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ,മിമിക്രി താരം ദേവരാജൻ മുഖ്യാതിഥിയായി.


വാർഷികാഘോഷത്തിന്റെ ഭാഗമായി ഹൈസ്‍കൂള്‍ വിഭാഗത്തില്‍ സാമൂഹിക പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കിയ ഐടി ലാബ് ഉദ്‌ഘാടനവും നടന്നു. ജില്ലാപഞ്ചായത്ത് മെമ്പര്‍ എന്‍ എം വിമല ഉദ്‌ഘാടനം നിര്‍വഹിച്ചു.
സ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളിലേക്കും ഉരാളുങ്കൽ സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത വേസ്റ്റ്ബിന്‍ സമര്‍പ്പണവും ,'മാതൃസംഗമം' എന്ന പേരിൽ രക്ഷാകർത്തൃ ശാക്തീകരണ പരിപാടികളും ഇതോടൊപ്പം നടന്നു.
വിരമിക്കുന്ന അധ്യാപകരായ ബിന്ദു ജി നാഗത്ത്, പവിത്രന്‍ കെ പി എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിർവഹിച്ചു.ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സ്കൂളിനെ പ്രതിനിധീകരിച്ച് മികച്ച നേട്ടം കൊയ്ത 213 വിദ്യാർത്ഥി പ്രതിഭകള്‍ക്കുള്ള ഉപഹാര സമർപ്പണവും വാർഷികാഘോത്തിൽ വെച്ച് നടന്നു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികല ദിനേശൻ,വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.പിടിഎ പ്രസിഡന്റ് സുനീഷ് തയ്യില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്‍മാസ്റ്റര്‍ ഗഫൂര്‍ കരുവണ്ണൂര്‍ സ്വാഗതം പറഞ്ഞു.
പ്രമുഖ കൗൺസിലർ എ പി ബാബു,പ്രിന്‍സിപ്പല്‍ രഞ്‍ജിത്‍ലാല്‍ എം പി ,പിടിഎ വൈസ് പ്രസിഡണ്ട് പി എം രമ്യ ,ചെയര്‍മാന്‍ എസ് എംസി പ്രീജിത്ത്കുമാര്‍, പി ടി എ പ്രസിഡണ്ട് ടി കെ നീമ,ചെയര്‍മാന്‍ എസ് എസ്ജി സജിത്ത് കല്ലിടുക്കില്‍,വിഎച്ച്എസ്‍സി പ്രിന്‍സിപ്പല്‍ സിജു സി ,ഒ എസ്എ എ പി നാസര്‍ ,മാഫ് മൂസ മാസര്‍,
സീനിയര്‍ അസിസ്റ്റന്റ് സി കെ സുരേന്ദ്രന്‍,സ്കൂൾ ലീഡര്‍ കുമാരി നവനി ജെ അനില്‍, എം പി റോമിള,പല്ലവി പി,രാഖി കെ അനിത കെപി, വിനീത കേയേന്‍, സായിജ കെ പി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ടി എം സുനില്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, ഫ്യൂഷന്‍ ഡാന്‍സ് , നൃത്തനൃത്ത്യങ്ങള്‍, പളിയനൃത്തം, ഗാനമേള എന്നിവയും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
#Mothers #meeting #remarkable #Jewels25 #GVHSS #Madapally #held #huge #participation