സുവീരന്റെ വീടിനു നേരെ അക്രമണം ; സി.പി.എം കള്ള പ്രചരണം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി

സുവീരന്റെ വീടിനു നേരെ അക്രമണം ; സി.പി.എം കള്ള പ്രചരണം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി
Feb 19, 2022 01:37 PM | By Rijil

വേളം: കഴിഞ്ഞ ദിവസം സംവിധായകന്‍ സുവീരന്റെ വീടിനു നേരെ അക്രമണം നടന്നു എന്ന വ്യാജ വാര്‍ത്തയും സംഘപരിവാറിനെയും ബന്ധിപ്പിക്കുന്നത് സിപിഎം ഗൂഡാലോചനയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. സുവീരന്റെ ഭാര്യാഗൃഹത്തിനു സമീപമുള്ള ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് അനേക വര്‍ഷങ്ങളായി പ്രദേശത്തെ ഭക്തജനങ്ങളും സുവീരനുമായി കേസ്സ് നടന്നുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷം ബന്ധുക്കളും ക്ഷേത്രത്തിന് അനുകൂലമെങ്കിലും സുധീരന്റെ പിടിവാശിയാണ് പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കിയത്.

കഴിഞ്ഞ ദിവസത്തെ ഉത്സവവുമായി ബന്ധപ്പെട്ട് സുവീരന്‍ മദ്യപിച്ച് താലപ്പൊലി സംഘത്തെ അസഭ്യം പറയുകയും, കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് അവിടം വച്ചുതന്നെ നാട്ടുകാര്‍ ഒത്തുതീര്‍പ്പു നടത്തിയിരുന്നു. തുടര്‍ന്ന് സിപിഎം ഇടപെടലിലാണ് രാത്രി ആക്രമണമെന്ന വ്യാജവാര്‍ത്തയും സൃഷ്ട്ടിക്കപ്പെട്ടത്.

ഈ സംഭവത്തിന്റെ പേരില്‍ നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസ്സില്‍ കുടുക്കാനുള്ള സിപിഎം- പോലീസ് നീക്കമാണ് നടക്കുന്നത് ഹിന്ദു ഐക്യവേദി ജില്ലാ സമിതി ആരോപിച്ചു. ഉത്തര മേഖല സംഘടന സെക്രട്ടറി കെ.ഷൈനു, ജില്ലാ വര്‍ക്കിങ്ങ് പ്രസി: രാജേഷ് പി.ഇ, ജനറല്‍ സെക്രട്ടറി സുരേഷ് ആയഞ്ചേരി സംസാരിച്ചു.

Attack on Suveeran's house; Hindu Aikya Vedi demands end to CPM's false propaganda

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories