ആയഞ്ചേരി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ. ടി.എഫ്) തോടന്നൂർ ഉപജില്ല സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു.


പ്രശസ്ത ചരിത്രകാരൻ എം.സി. വടകര ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഹാരിസ് തങ്ങൾ അധ്യക്ഷനായി. സർവീസിൽ നിന്നും വിരമിക്കുന്ന കെ.എ.ടി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. എത്തീഫ്, തിരുവള്ളൂർ നോർത്ത് എം.എൽ.പി. സ്കൂൾ അധ്യാപകൻ എം. കെ. ബഷീർ എന്നിവർക്കുള്ള ഉപഹാരവും എം.സി. വടകര നൽകി.
സംസ്ഥാന സമിതി അംഗം വി.കെ. സുബൈർ, ജില്ലാ വൈസ് പ്രസിഡൻ്റ് ടി.കെ. ഹാരിസ്, പി. അബ്ദുറഹിമാൻ, ജാഫർ ഈനോളി, കെ.കെ. അബ്ദുല്ല, കെ.അബുല്ലൈസ്, എം.എം. നിസാർ, ടി.ടി.സാജിത, എം. കെ. നസീമ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ഫഹദ് സ്വാഗതവും എൻ.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.എം.എ.ലത്തീഫ്, എം.കെ. ബഷീർ എന്നിവർ മറുപടി പ്രസംഗം നടത്തി.
#Organized #teachers #meet #sendoff #program