ആയഞ്ചേരി: ആയഞ്ചേരി -കോട്ടപ്പള്ളി റോഡിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. അരൂർ നടേമ്മൽ കുനിയിൽ വിപിനിനാണ് (32) മർദനമേറ്റത്.


കഴിഞ്ഞ വ്യാഴാഴ്ച്‌ച രാത്രി 8 മണിയോടെയാണ് സംഭവം. ജോലി ചെയ്യുന്ന ആയഞ്ചേരിയിലെ വർക്ക് ഷോപ് പരിസരത്ത് നിന്നും കാറിലെത്തിയ അഞ്ച് പേർ ബലമായി കയറ്റികൊണ്ടുപോയി മുക്കടത്തും വയലിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് പരാതി.
നട്ടെല്ലിന് പരിക്കേറ്റ വിപിനെ വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വിപിൻ വടകര പോലീസിൽ പരാതി നൽകി.
#Complaint #alleging #young #man #kidnapped #beaten #Ayanchery