വടകര: ആയഞ്ചേരിയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാല് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.


ആയഞ്ചേരി സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായതിന്റെ പേരിലാണ് തന്നെ മർദ്ദിച്ചതെന്ന് യുവാവ് വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആയഞ്ചേരി സ്വദേശി ജിത്തു, സച്ചു, എന്നിവർക്കും കണ്ടാലറിയാവുന്ന രണ്ട് പേർക്കുമെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് വർക്ക് ഷോപ്പിലെ ജോലിക്കിടെ അരൂർ നടേമ്മൽ സ്വദേശി വിപിനെ (25) വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പരിക്കേൽപിച്ചത്.
നട്ടെല്ലിന് സാരമായി പരിക്കേറ്റ യുവാവ് ചികിൽസയിലാണ്. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
#case #registered #against #four #people #young #man #kidnapped #attack #car #Ayancheri