വടകര: അഴിയൂരില്‍ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍. പയ്യന്നൂർ കുറ്റൂർ ഓലയമ്പാടി കരുതെക്കേൽ വീട്ടിൽ റിന്‌റോ ജോസഫ്. കെ. ജെ (38) ആണ് പിടിയിലായത്.


വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂലും പാർട്ടിയും കുഞ്ഞിപ്പള്ളി, അഴിയൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യവുമായി പിടിയിലായത്.
കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ നിന്നു മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ഗവ : പ്രീ മെട്രിക് ഹോസ്റ്റലിനു മുൻവശത്ത് വെച്ചാണ് 16.5 ലിറ്റർ മദ്യം പിടികൂടിയത്.
പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ഉനൈസ്.എൻ.എം, സുരേഷ് കുമാർ.സി.എം, സിഇഒ ഡ്രൈവർ പ്രജീഷ്. ഇ കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
#Youth #arrested #with #33 #bottles #Mahe #liquor #Azhiyur