അഴിയൂർ: (vatakara.truevisionnews.com) അഴിയൂരിൽ എം.പി.കുമാരൻ സ്‌മാരക വായനശാലുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അഗം പി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു.


വായനശാല പ്രസിഡണ്ട് വി.പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ലഹരി ബോധവൽകരണത്തിൻ്റെ ഭാഗമായി 'കാവലായ്, കരുതലായ് എന്ന ക്ലാസ് പി.കെ സവിത ടീച്ചർ ക്ലാസ് എടുത്തു.
പരിപാടിയിൽ നിരവധിപേരാണ് പങ്കെടുത്തത്. വായനശാല സെക്രട്ടറി സി.എച്ച് സജീവൻ സ്വാഗതവും വായനശാലാ വൈസ് പ്രസിഡണ്ട് പ്രേമചന്ദ്രൻ പറമ്പത്ത് നന്ദിയും പറഞ്ഞു.
#MPKumaran #Memorial #Library #organizes #anti #drug #class #Azhiyur