വടകര: (vatakara.truevisionnews.com) കേരളത്തിലെ ആരോഗ്യ രംഗത്തെ പിണറായി സർക്കാർ ഐസിയുവിലാക്കിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്. കോൺഗ്രസ് നേതൃത്വത്തിൽ വടകര ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്യു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗ്‌നിക്കിരയായ കോഴിക്കോട് മെഡിക്കൽ കോളജിലെ കേഷ്വാലിറ്റി പോലും പുനർ പ്രവർത്തനം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വടകര ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം നിലവിൽ വന്നിട്ട് ആറുമാസമായിട്ടും ഓപ്പറേഷൻ സൗകര്യം ഒരുക്കിയിരുന്നില്ലെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി പറഞ്ഞു.


കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തത്തെ തുടർന്നാണ് ജില്ലാആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പി.സി. ഷീബ, കോട്ടയിൽ രാധ്യകൃഷ്ണൻ, അഡ്വ. ഇ നാരായണൻ നായർ, അച്യുതൻ പുതിയേടത്ത്, കെ.പി കരുണൻ, ബാബു ഒഞ്ചിയം, കളത്തിൽ പീതാംബരൻ, കരിമ്പനപ്പാലം ശശിധരൻ, പുറന്തോടത്ത് സുകുമാരൻ, ചന്ദ്രൻ മുഴിക്കൽ, സുധീഷ് വള്ളിൽ, സി.പി. വിശ്വനാഥൻ, വി.കെ.പ്രേമൻ, പി.എസ്. രൻജിത്ത് കുമാർ, ദിൽ രാജ് പനോളി തുടങ്ങിയവർ പ്രസംഗിച്ചു.
Congress sit in protest in front of Vadakara District Hospital