ആയഞ്ചേരി : (vatakara.truevisionnews.com) കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് നടത്തിയ ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാസിഹ് ജമാൽ കണ്ണോളിക്കണ്ടിയെ പഞ്ചായത്ത് എസ് വൈ എഫ് കമ്മിറ്റി അനുമോദിച്ചു.


സംസ്ഥാന സെക്രട്ടറി ആർ.ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.പി. അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ വഹാബി മുഖ്യ ഭാഷണം നടത്തി.
കടമേരി മസ്ജിദുൽ ഫലാഹിയ കാളി കാസിം മുസ്ലിയാർ ഉപഹാരം നൽകി. സുബൈർ പെരുമുണ്ടശ്ശേരി, അബ്ദുല്ല ഫലാഹി, ആരിസ് തച്ചിലേരി, ബഷീർ ടി കെ, അഹമ്മദ് കടമേരി എന്നിവർ സംബന്ധിച്ചു.
#SYF #congratulates #NasihJamal #outstanding #achievement