വടകര: മുന്നറിയിപ്പില്ലാതെ കനാൽ തുറന്നതോടെ ആയഞ്ചേരിയിൽ നെൽകൃഷി വെള്ളത്തിലായി. റഹ്മാനിയ ഹയർ സക്കണ്ടറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നെൽ കൃഷി ആണ് മുന്നറിയിപ്പില്ലാതെ കനാൽ തുറന്നത് കാരണം വെള്ളത്തിലായത്.


ഭീമമായ നഷ്ടമാണ് ഇവരുൾപ്പടെ ഈ മേഖലയിലുള്ള കർഷകർക്ക് ഉണ്ടായത്. കൊയ്തെടുക്കാൻ പാകമായ സമയത്ത് കനാൽ തുറന്നത് ഇറിഗേഷൻ മേധാവികളെ അറിയ്ക്കുകയും കനാൽ അടക്കുകയും ചെയ്‌തതാണ്.
കൊയ്‌ത് കഴിഞ്ഞ് മാത്രമേ വീണ്ടും തുറക്കുകയുള്ളൂ എന്ന നിർദേശം ലഭിച്ചതുമാണ്. എന്നാൽ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ കനാൽ വീണ്ടും തുറന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതു മൂലം ഉണ്ടായ ഭീമമായ നഷ്‌ടം ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് തരണമെന്നതാണ് കൃഷിക്കാരുടെ ആവശ്യം.
കൃഷിക്ക് വെള്ളം ആവശ്യമുള്ള സമയത്ത് കനാൽ തുറക്കാൻ ആവശ്യപെട്ടപ്പോൾ പ്രതിസന്ധികൾ നിരത്തി വെള്ളം ലഭ്യമാക്കിയിരുന്നില്ല.
കർഷകരുടെ പ്രയാസങ്ങൾക്ക് മുഖവില കെടുക്കാത്ത ഉദ്യോഗസ്ഥരുടെ ഇത് പോലെയുള്ള ഇടപെടൽ കാരണമാണ് കൃഷി രംഗത്തേക്ക് പുതുതലമുറ വരാൻ മടിക്കുന്നതെന്നും കൃഷിക്കാർ പറയുന്നു.
#Unforeseen #canal #opening #Ayanchery #flooded #paddy #fields #ruined #dream #group #students