അഴിയൂർ: (vatakara.truevisionnews.com) ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വനിത ജീവനക്കാരി അധിക്ഷേപത്തിനരയായ സംഭവത്തിൽ ഭരണ സമിതി അംഗങ്ങളുടെ യോഗത്തിൽ എടുത്ത തീരുമാനം നടപ്പിലാവാത്തതിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങളുടെ പ്രതിഷേധം തുടരുന്നു. അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഭരണസമിതി യോഗം മുടങ്ങിയിരിന്നു.


സെക്രട്ടറി യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയെന്നാരോപിച്ചായിരുന്നു ഭരണ സമിതി യോഗത്തിൽ എൽഡിഎഫ്-എസ്ഡിപിഐ അംഗങ്ങൾ പ്രതിഷേധിച്ചത്. ജൂനിയർ സൂപ്രണ്ട് പങ്കെടുക്കുന്നത് അംഗങ്ങൾ അംഗീകരിച്ചിരുന്നില്ല. ഇന്നും സെക്രട്ടറി ലീവിലാണ്.
തുടർന്നാണ് അസിസ്റ്റൻ്റ് സെക്രട്ടറിയെ അംഗങ്ങൾ ഉപരോധിച്ചത്. ചോമ്പാല സിഐ മുമ്പാകെ നൽകിയ ഉറപ്പ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. കാലത്ത് തുടങ്ങിയ ഉപരോധം വൈകുന്നേരം വരെ തുടർന്നു.
ചോമ്പാല പോലീസ് സ്ഥലത്തെത്തിയിരുന്നു. ഉപരോധം നടത്തുന്ന ഭരണ സമിതി അംഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് ഡി പി ഐ പ്രവർത്തകരും എത്തി. അതിനിടെ മെയ് 31 ന് വിരമിക്കുന്ന സിക്രട്ടറി അതുവരെ ദീർഘകാല ലീവിൽ പോവുമെന്നും അഭ്യൂഹമുണ്ട്.
#Secretary #not #arrive #Azhiyur #Panchayath #again #under #siege #members #administrative #committee #arrested #removed