അഴിയൂർ: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി അഴിയൂർ മൂന്നാംഗൈറ്റ് സമീപം എം.പി. കുമാരൻ സ്മാരക വായനശാല & ഗ്രന്ഥാലയം പരിസരം ശുചീകരിച്ചു.


അഫലിയേഷനുള്ള മുഴുവൻ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളാക്കി മാറ്റണമെന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാനത്തിൻ്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങൾ സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ ജൈവം അജൈവം എന്നിങ്ങനെ വേർതിരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറി.
വൈകീട്ട് നടന്ന പരിപാടിയിൽ വായനശാലയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ രാവിദ് മാസ്റ്റർ ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം നടത്തി. ചടങ്ങിൽ വി.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സജീവൻ.സി.ച്ച് സ്വാഗതവും പ്രേമചന്ദ്രൻ നന്ദിയും പറഞ്ഞു.
#Waste #free #New #Kerala #Azhiyur #MPKumaran #Memorial #Library #declared #green #library