അഴിയൂരിൽ എൽ ഡി എഫ് എസ് ഡി പി ഐ സമരാഭാസം -ജനകീയ മുന്നണി

അഴിയൂരിൽ എൽ ഡി എഫ് എസ് ഡി പി ഐ സമരാഭാസം -ജനകീയ മുന്നണി
Mar 25, 2025 10:27 PM | By Jain Rosviya

അഴിയൂർ: ഗ്രാമ പഞ്ചായത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്എസ് ഡി പി ഐ സ്പോൺ സേഡ്‌ സി പി എം പൊറാട്ട് നാടകമാണെന്ന് യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറെ 'ദിവസങ്ങളായി പഞ്ചായത്ത് ഭരണം ഇവർ തടസ്സപ്പെടുത്തുകയാണ്. ഇതിന്റെ തുടർച്ചയായി പഞ്ചായത്ത് സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥനെ തടഞ്ഞപ്പോൾ ഇടത് മെംബർമാർക്ക് മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നത് എസ് ഡി പി ഐ അംഗമാണ്.

ഇരുവരും തമ്മിലുളള സഖ്യം മറനിക്കി പുറത്ത് വന്നതോടെ എൽ ഡി എഫ് മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണം. സാമ്പത്തിക വർഷാവസാനം നിരവധി വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പുർത്തിയാക്കാനുള്ള സമയമാണ് .

എന്നാൽ ആഭാസ സമരം മൂലം ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ കഴിയാതെയായി. ഭരണ സ്തംഭനം ഒഴിവാക്കാൻ പഞ്ചായത്ത് ജോയിൻറ് ഡയരക്ടർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. തടഞ്ഞ എൽ ഡി എഫ് അംഗങ്ങളെ ചോമ്പാൽ പോലിസ് അറസ്റ്റ് നാടകം നടത്തി നിസാരവകുപ്പ് ചേർത്ത് സ്റ്റേഷൻ ജ്യാമത്തിൽ വിട്ടതിൽ ദുരൂഹത ഉയരുകയാണ്.

പഞ്ചായത്തിന്റെ പ്രവർത്തനം തടഞ്ഞ എസ് ഡി പി ഐ അംഗത്തെ രക്ഷപ്പെടുത്താൻ പോലീസ് കുടു നിന്നതായി ജനകീയ മുന്നണി ആരോപിച്ചു. ചെയർമാൻ കെ അൻവർ ഹാജി അധ്യഷത വഹിച്ചു.

ടി.സി രാമചന്ദ്രൻ , വി പി പ്രകാശൻ, പി ബാബു രാജ് , പ്രദീപ് ചോമ്പാല, യു എ റഹീം, വി കെ അനിൽ കുമാർ , പി പി ഇസ്മായിൽ, പി ശ്രീജേഷ്, കെ പി രവീന്ദ്രൻ, എൻ ഇബ്രാഹിം എന്നിവർ സംസാരിച്ചു

#LDF #SDPI #clash #Azhiyur #Peoples #Front

Next TV

Related Stories
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

May 10, 2025 11:01 AM

സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

: നിയുക്ത കെ പി സി . ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

Read More >>
Top Stories










Entertainment News