അഴിയൂർ: (vatakara.truevisionnews.com) ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് സമാപനം കുറിച്ച് നാടെങ്ങും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷം. ഈദ്‌ഗാഹുകളിലും പള്ളികളിലും രാവിലെ പെരുന്നാൾ നിസ്കാരം നടന്നു. അഴിയൂർ മേഖലയിൽ ഈദ് ഗാഹുകളും മയ്യിദുകളും പെരുന്നാൾ നമസ്ക്‌കാരത്തിന് വേദിയായി.
വിസ്തം ഓർഗനൈസേഷൻ അഴിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് റിയാസ് സ്വലാഹി തളിപ്പറമ്പ് നേതൃത്വം നൽകി. അണ്ടി കമ്പനി ഐഡിയൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മുഹ്യുദ്ധീൻ മൗലവി നേതൃത്വം നൽകി.


അഞ്ചാംപീടിക ജുമാ മസ്കിദ് സ്വാലിഹ്ഫൈസി, ഹാജിയാർ ജുമാ മസ്കിദ് ബഷീർ ബാഖവി, ബഹറുന്നൂർ മയ്യിദ് ജഷീർ ഹുദവി, തഖ്വ മയ്യിദ് ഇബ്രാഹിം ദാരിമി, ശാദുലി മസ്കിദ് ഇസ്മായിൽ ദാരിമി, ചുങ്കം ടൗൺ രിഫായ്യിദ് ശുഹൈബ് ഹുദവി, റെയിൽവേ സ്റ്റേഷൻ റഹ്‌മാനിയ മസ്കിദ് നഈം ഹുദവി, പുഴിത്തല അൽ ഹിദായ മയ്യിദ് റിയാസ് യമാനി വാളാട് എന്നിവർ നേതൃത്വം നൽകി.
#Amidst #purity #fasting #cheriya #perunnal #celebrated #across #country #today