---
title: "കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും; അഞ്ചാം പീടിക മാപ്പിള എൽപി സ്‌കൂള്‍ വാര്‍ഷികാഘോഷം 19 ന് "
english_title: "#Kadannappally #inaugurated #ancham #peedika #Mappila #LP #School #annual #celebration "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/281868/kadannappally-inaugurated-ancham-peedika-mappila-lp-school-annual-celebration"
published_at: "2025-04-07T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f37b63314b3_kadannappalli.jpg"
keywords: []
---

# കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും; അഞ്ചാം പീടിക മാപ്പിള എൽപി സ്‌കൂള്‍ വാര്‍ഷികാഘോഷം 19 ന് 

> **Lead Summary:** അഴിയൂർ: അഞ്ചാം പീടിക മാപ്പിള എൽപി സ്‌കൂളിന്റെ നൂറാം വാർഷികം ഏപ്രിൽ 19 ന് വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്ക്‌കാരിക സദസ്സിൽ രജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

## Article Content

അഴിയൂർ: അഞ്ചാം പീടിക മാപ്പിള എൽപി സ്‌കൂളിന്റെ നൂറാം വാർഷികം ഏപ്രിൽ 19 ന് വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്ക്‌കാരിക സദസ്സിൽ രജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികൾ, സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവ്വാധ്യാപകർ, പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും. വിദ്യാർഥികളുടെ കലാപരിപാടികൾ അവതരിപ്പിക്കും.

സംഘാടക സമിതി യോഗത്തിൽ ചെയർമാൻ ഇ.ടി അയ്യൂബ് അധ്യക്ഷത വഹിച്ചു. എ വിജയരാഘവൻ, യൂസുഫ് കുന്നുമ്മൽ, മുബാസ് കല്ലേരി, ഇസ്മായിൽ പി.പി, നിസാർ വി.കെ, മഹ്ഫൂസ് പുഴിത്തല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സാജിത സ്വാഗതവും ബാസിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/281868/kadannappally-inaugurated-ancham-peedika-mappila-lp-school-annual-celebration)