ലഹരിയായി കാൽപന്തുകളി; കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം

ലഹരിയായി കാൽപന്തുകളി; കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം
Jun 16, 2025 01:23 PM | By Jain Rosviya

ചോമ്പാല : 'കളിയാരവങ്ങൾ ഉയരട്ടെ, ലഹരി കെണികൾ തകരട്ടെ' എന്ന സന്ദേശമുയർത്തി എസ്‌ഡിപിഐ ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെൻ്റ് കളിയാരവങ്ങൾക്ക് ഉജ്ജ്വല സമാപനം.

പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണ്ണമെൻ്റിൽ കാൽപന്തുകളിയുടെ മാസ്മരിക ലഹരി ഫുട്ബോൾ പ്രേമികൾ ആസ്വദിച്ചു. ഫൈനൽ മത്സരത്തിൽ അരയൻസ് കൊല്ലത്തിനെ പരാജയപ്പെടുത്തി റെഡ് ബുൾ പയ്യോളി വിജയികളായി. വിന്നേഴ്‌സിന് 40000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും റണ്ണേഴ്‌സപ്പിന് ഇരുപതിനായിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകി.

എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം സമാപന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കളികളുടെയും കലകളുടെയും ആസ്വാദന ലോകത്തേക്ക് പുതുതലമുറയെ വഴി നടത്തിയാൽ ഒരു പരിധിവരെ ലഹരി കൂട്ടുകെട്ടുകളിൽനിന്ന് തടയിടാൻ സാധിക്കുമെന്നും കളിയാരവങ്ങൾ ഉയരുന്ന ഇത്തരം ടൂർണമെൻ്ററുകൾ നാടുകളിൽ വ്യാപകമാകട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ റഹീസ് എം കെ, അഷറഫ് വി എം എന്നിവർ സംസാരിച്ചു. അഴിയൂർ പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,കളിക്കാരെ പരിചയപ്പെട്ടു.

റിയാസ് എം കെ, ഷഹീർ കെ പി, ഷംസീർ ചിള്ളിയിൽ, ഷഹീർ കെ പി, നൗഷാദ്, മൻ ഷൂ ദ് പി റഹീസ് പി കെ, ജമാൽ കെ കെ, റഹീം സി ജൻസീർ ആർ കെ, മുഷ്‌താക് കെ സി,മുഹ്‌സിൻ കെ സി തുടങ്ങിയവർ നേതൃത്വം നൽകി.

Football tournament concludes chompala

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall