Apr 24, 2025 03:23 PM

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മെയ് ഒന്നിന് നാലുമണിക്ക് വടകര എം.പി. ഷാഫി പറമ്പിൽ നിർവഹിക്കും. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

നിലവിൽ പഞ്ചായത്ത് നിയമിച്ച ഈവനിംഗ് ഒ.പി. ഉൾപ്പെടെ മൂന്ന് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭിക്കുന്നുണ്ട്. കൂടാതെ വിവിധ വിഭാഗങ്ങളിലായി 25 ഓളം പേർ ജോലി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിൽ ലാബ്, ഫാർമസി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

പഞ്ചായത്തിൽ നിന്നും സമീപപ്രദേശത്ത് നിന്നുമായി 300 ഓളം രോഗികളാണ് ദിനേന ആശുപത്രിയിൽ എത്തുന്നത്. നിന്നു തിരിയാനിടമില്ലാതെ വീർപ്പു മുട്ടുന്ന ആശുപത്രിയിൽ പുതിയ കെട്ടിടം പൂർത്തിയാവുന്നതോടെ പ്രശ്നത്തിന് പരിഹാരമാവും.

അനുദിനം വികസിക്കുന്ന ആശുപത്രിയുടെ പ്രവർത്തനത്തിന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ വർഷവും പഞ്ചായത്ത് ഭരണസമിതി ഫണ്ട് നീക്കിവെക്കുന്നത്. വിശാലമായ ഒ.പി, കാത്തിരിപ്പ്, വിശ്രമ കേന്ദ്രങ്ങൾ, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ലാബ് പരിശോധനകൾ, ബൃഹത്തായ ഫാർമസി എന്നിവയാണ് പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

ചെയർമാൻ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ്, ജനറൽ കൺവീനർ മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ, ട്രഷറർ വാർഡ് മെംബർ സരള കൊള്ളിക്കാവിൽ എന്നിവർ അടങ്ങിയ സ്വാഗതസംഘം കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.


#New #building #Ayanchery #Family #Health #Center #foundation #stone #May

Next TV

Top Stories










Entertainment News