ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരിയിൽ നിന്നും പള്ളിയത്തേക്ക് ഇനി പ്രകൃതിസുന്ദരമായ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാം. പൊക്ലാരത്ത് താഴെ മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡ് ഉന്നത നിലവാരത്തിലായെന്ന് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ.


പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരുടെ സാന്നിധ്യത്തിൽ മാണിക്കോത്ത് താഴെ ഭാഗം പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന രീതിയിൽ ക്രമീകരിക്കണമെന്ന് എം എൽ എ നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് സംസ്ഥാന സർക്കാർ റോഡ് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കുന്ന വേളയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തുകയും റോഡ് സുന്ദരമായി പൂർത്തീകരിക്കുകയും ചെയ്തു.
പൊക്ലാരത്ത് താഴെ മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡിൽ 3.96 കോടി രൂപയുടെ പ്രവൃത്തിയാണ് നടപ്പിലാക്കിയത്. 2/700 മുതൽ 4/300 വരെയാണ് ബി എം ബി സി പ്രവൃത്തി നടപ്പാക്കിയത്. സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ തരത്തിലുള്ള ക്രമീകരണങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്റർലോക്ക് ഫുട്പാത്തോടുകൂടി വ്യൂ പോയിന്റ് തയ്യാറാക്കി, ഒപ്പം കൈവരികളും. വിദേശ ഇനത്തിൽപ്പെട്ട വിവിധ തരം പക്ഷികളെയും, വിശാലമായ നെൽപ്പാടവുമാണ് ഇവിടെനിന്ന് കാണാൻ സാധിക്കുകയെന്ന് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു
#Poklarath #thazhe #Manikkoth #thazhe #Palliath #road