വടകര: (vatakara.truevisionnews.com) വടകര നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാപാർട്ടിയുടെയും ജനസംഘത്തിൻ്റെയും രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെയും നേതാവായ കെ ജി മാരാറെ അനുസ്മരിച്ചു.
പ്രവർത്തകരുടെ കൂടെ അവരിൽ ഒരാളായി നിന്ന് പ്രവർത്തകരുടെയും രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹത്തിൻ്റ അംഗീകാരം നേടിയ ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായിരുന്നു മാരാർ ജി എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി ആർ പ്രഫുൽ കൃഷ്ണ പറഞ്ഞു.
ബിജെപി കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട് എം പി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറിമാരായ പി പി മുരളി,കെ ദിലീപ്,എസ് ആർ ജയികിഷ്,അടിയേരി രവീന്ദ്രൻ,വടകര മണ്ഡലം പ്രസിഡണ്ട് സിപി പ്രിയങ്ക എന്നിവർ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് വിസി ബിനീഷ്,ടി പി രാജേഷ്,അഡ്വക്കേറ്റ് വി സത്യൻ,ടി കെ പ്രഭാകരൻ ,വി കെ ജയൻ,സുരക്ഷിത ടി എം എന്നിവർ നേതൃത്വം നൽകി
#KGMarar #embodiment #ideal #politics #CRPrafulKrishnan