ഓർക്കാട്ടേരി: (vatakara.truevisionnews.com) ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന്റെ കലാശപ്പോരിൽ കൊമ്പുകോർക്കാൻ ഒരുങ്ങി ഇൻകം ടാക്സ് ചെന്നൈയും സിആർപിഎഫ് രാജസ്ഥാനും. പൂൾ എ യിൽ നിന്ന് ഇൻകം ടാക്‌സും പുൾ ബിയിൽ നിന്ന് സിആർപിഎഫുമാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.


ശനിയാഴ്ച നടന്ന പൂൾ ബിയിലെ മത്സരത്തിൽ സിആർപിഎഫ് രാജസ്ഥാൻ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് മഹാരാഷ്ട്ര ബാങ്കിനെ തോൽപിച്ചാണ് ഫൈൽ ബർത്ത് സ്വന്തമാക്കിയത്. വനിതാ വിഭാഗത്തിൽ ആദ്യമായാണ് അഞ്ചു സെറ്റ് നീണ്ട മത്സരം നടന്നത്. സ്കോർ: 25-15, 27-29, 21-25, 25-21, 15-13.
ആദ്യ സെറ്റ് സിആർപിഎഫ് താരങ്ങൾ എളുപ്പം സ്വന്തമാക്കിയപ്പോൾ രണ്ടും മൂന്നും സെറ്റുകളിൽ വൻതിരിച്ചുവരവാണ് മഹാരാഷ്ട്ര ബാങ്ക് നടത്തിയത്. രണ്ടാം സെറ്റ് 29 പോയിന്റ് വരെ നീണ്ട കളി പുറത്തെടുത്താണ് മഹാരാഷ്ട്ര ബാങ്ക് അനുകൂലമാക്കിയത്.
എന്നാൽ മിന്നും പ്രകടനത്തിലൂടെ നാലാം സെറ്റ് സിആർപിഎഫ് കൈപ്പിടിയിലൊതുക്കിയതോടെ ഇരുടീമുകളും തുല്യനിലയായി. ജേതാക്കളെ നിർണയിക്കാൻ അഞ്ചാം സെറ്റ് വേണ്ടിവന്നു. അവസാന നിമിഷം വരെ ആവേശ പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.
Opparam All India Volleyball Tournament Income Tax Chennai CRPF Rajasthan