Featured

കീരിയങ്ങാടിയിൽ ബാഫഖി തങ്ങൾ സ്മാരക സൗധം; ശിലാസ്ഥാപനം ഇന്ന്

News |
Apr 28, 2025 10:48 AM

കടമേരി: കീരിയങ്ങാടി ശാഖ മുസ്ലിംലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ സ്മാരക സൗധത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് വൈകുന്നേരം നാലു മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ഷിബു മീരാൻ, റഷീദ് വെങ്ങളം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി. അബ്ദുറഹിമാൻ, മണ്ഡലം പ്രസിഡൻ്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംബന്ധിക്കും.

മൂന്നു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, ലൈബ്രറി, ജനസേവ കേന്ദ്രം, പാലിയേറ്റീവ് സെൻ്റർ, എക്സിക്യൂട്ടീവ് മീറ്റിംഗ് ഏരിയ തുടങ്ങിയ സജ്ജീകരിച്ച് ഒരു വർഷത്തിനകം പൂർത്തീകരിക്കാൻ കഴിയുമെന്ന് ശാഖ ലീഗ് ഭാരവാഹികളായ തറമൽ കുഞ്ഞമ്മദ്, കെ.വി. അഹമ്മദ് മാസ്റ്റർ, കുനിയിൽ ഹമീദ് എന്നിവർ അറിയിച്ചു.

Bafakhi Thangal Memorial soudham Keeriangadi Foundation stone

Next TV

Top Stories