വടകര: (vatakara.truevisionnews.com)പുതുപ്പണം ഫൈറ്റേഴ്‌സ് ആർട്‌സ് ആന്റ് സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. പ്രശസ്ത വോളിബോൾ താരവും നിരവധി വിദ്യാർഥികൾക്ക് വോളീബോളിന്റെ ബാലപാഠങ്ങൾ നൽകി ഉന്നത മേഖലയിൽ എത്തിച്ച പരിശീലകനുമായ മണിയൂർ രാജന്റെ ശിക്ഷണത്തിലാണ് ക്യാമ്പ് നടന്നുവരുന്നത്.


ഒരു മാസം നീളുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കെഎസ്ഇബി താരം മുജീബ് നിർവഹിച്ചു. ചടങ്ങിൽ ഷിജിത് വി സി അധ്യക്ഷത വഹിച്ചു. കെഎസ്ഇബി കോച്ച് മനോജ് മുഖ്യാതിഥിയായി. ഇബ്രാഹിം പുളിക്കൂൽ, പാലയാട്ടയിൽ ബാബു, അമൽ ബി എസ്, ബിബിൻരാജ്, ദിൽരാജ്, വിജിത്ത്, ശ്രീരാജ്, ബിനീഷ്,അനൂപ് പൂവുള്ളതിൽ എന്നിവർ സംസാരിച്ചു.
അജയൻ എ പി സ്വാഗതവും നിധിൻ ഇല്ലിക്കമ്പത്ത് നന്ദിയും പറഞ്ഞു. അമ്പതോളം കുട്ടികൾ പരിശീലനത്തിന് എത്തിയത്. ഇവർക്ക് വോളിബോളിന്റെ ബാലപാഠങ്ങൾ പകരുകയാണ്. ക്യാമ്പിന് രെജി പാലയാട്ടയിൽ, രാഹുൽശശി, പ്രമോദ് പീടികക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകുന്നു.
vacation volleyball coaching camp begun students