വടകര: നല്ല മനുഷ്യനെ വാർത്തെടുക്കുന്നതാവണം വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാന ലക്ഷ്യമെന്ന് കെ.കെ രമ എം.എൽ.എ. വടകര മണ്ഡലത്തിലെ എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.


പഠന വിജയത്തോടൊപ്പം സാമൂഹ്യ നന്മകൂടെ ചേരുമ്പോഴാണ് വിദ്യാഭ്യാസത്തിൻ്റെ അർത്ഥം പൂർണമാകുന്നതെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. പ്രശസ്ത സാഹിത്യകാരൻ രമേശ് കാവിൽ മുഖ്യാതിഥിയായി.
നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ അസീസ് അധ്യക്ഷനായി. വൈബ് കൺവീനർ എൻ.എം പ്രമോദ്, സുജിത് പാലോളിക്കണ്ടിയിൽ, പവിത്രൻ മണ്ടോടി, കെ.പി പവിത്രൻ, എം.സി പ്രമോദ്, അർജുൻ സംസാരിച്ചു. വടകര മണ്ഡലത്തിൽ താമസിക്കുന്ന 61 വിദ്യാർത്ഥികൾക്കാണ് എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിച്ചത്
felicitate NMMS scholarship winners Vadakara KKRama MLA