ഇരിങ്ങൽ: (vatakara.truevisionnews.com) ഒരു മാസകലമായി ഇരിങ്ങൽ സ്പോർട്‌സ് അക്കാദമി നടത്തിവരുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല ജൂനിയർ വോളിബോൾ മേളക്ക് ഇന്ന് ഇരിങ്ങലിൽ തുടക്കമായി.


മത്സരം പയ്യോളി ഇൻസ്പെക്ടർ ഓഫ് പോലീസ് എ. കെ സജീഷ് ഉദ്ഘാടനം ചെയ്തു. ഷിംജിത്ത്. എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.കെ ലിനിഷ് സ്വാഗതവും കെ. പി ബാലകൃഷ്ണൻ, പ്രജീഷ് ഒ.എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നിധീഷ് പി.വി നന്ദിയും പറഞ്ഞു മൽസരത്തിൽ 55 നെതിരെ 56 പോയിന്റുകൾ നേടി ഐ പി എം വടകരയെ പരാജയപ്പെടുത്തി നന്മണ്ട എച്ച്എസ്എസ് വിജയിച്ചു.
Junior District Volleyball Festival begins Iringal