വടകര : (vatakara.truevisionnews.com) സഹപ്രവർത്തകയുടെ വേർപാടിന് ഒരു ദശകം തികയുന്നു. ലീബാ ബാലൻ്റെ ഓർമ്മ പതുക്കാൻ വിവിധ പരിപാടികൾ ഒരുക്കി വടകരയിൽ സഹപ്രവർത്തകർ ഒരുങ്ങുന്നു. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് വേണ്ടി ജില്ലാ തല കവിതാ രചനാ മൽസരം മെയ് 4 ന് രാവിലെ 9.30 ന് വടകര കോടതി പരിസരത്ത് നടക്കും. മെയ് ഒന്ന് വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.


വടകര എൻ ഡി പി എസ് കോടതി ജീവനക്കാരിയും യുവ സാഹിത്യകാരിയുമായിരുന്ന ലീബാ ബാലൻ അകാലത്തിൽ വിട പറഞ്ഞിട്ട് ഒരു ദശകം പിന്നിടുകയാണ്. ചരമവാർഷികത്തോടനുബന്ധിച്ച് ലീബാ ബാലൻ അനുസ്മരണ സമിതി സാംസ്കാരിക സമ്മേളനം ഒരുക്കുന്നു.
മെയ് 17 ശനിയാഴ്ച വടകര ടൗൺ ഹാളിന് സമീപം ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സാഹിത്യകാരി ആർ രാജ ശ്രീ, ഉദ്ഘാടനം ചെയ്യും. റിട്ട. ജില്ലാ ജഡ്ജ് ,സി. ബാലൻ മുഖ്യാതിഥിയായിരിക്കും. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് നടക്കുന്ന കവിതാ രചനാ മൽസരത്തിൽ വിജയികളെ കത്തിരിക്കുന്നത് വിവിധ സമ്മാനങ്ങളാണ്.
സമ്മാനാർഹമായ 1 മുതൽ 3 വരെ സ്ഥാനക്കാർക്ക് യഥാക്രമം 3001, 2001,1001 രൂപ സമ്മാനമായി നൽകും. മൽസരാർഥികൾ മെയ് 1 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.
9497287728, 9496808811
Colleagues Vadakara to commemorate Leeba Balan