വടകര: (vatakara.truevisionnews.com) കാൽപന്താണ് ലഹരി എന്ന പേരിൽ കൊയിലാണ്ടിവളപ്പ് എക്കൊ ആർട്‌സ് ആൻറ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബീച്ച് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കിക്കോഫ്. കബറുംപുറം സീതി സാഹിബ് മൈതാനിയിൽ വടകര എംഎൽഎ കെ.കെ രമ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.


എക്കൊ പ്രസിഡന്റ് കെ.വി.പി ഷാജഹാൻ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗായകൻ താജുദ്ധീൻ വടകര, മുനിസിപ്പൽ കൗൺസിലർ നിസാബി, അഫ്സൽ (എംഎച്ച്ഇഎസ്), നിസാർ കെ.വി.പി എന്നിവർ ആശംസകൾ നേർന്നു.
മുപ്പത്തിനാല് വർഷം എക്കൊയുടെ ഭാരവാഹിത്വം വഹിച്ച നിസാർ കെ.വി.പിയെ എംഎൽഎ ആദരിച്ചു. താജുദ്ധീൻ വടകര, കൗൺസിലർ നിസാബി അഫ്‌സൽ എന്നിവരെയും ആദരിച്ചു. സിറാജ്.ആർ സ്വാഗതവും റമീസ് രാജ നന്ദിയും പറഞ്ഞു.
Beach Sevens Football Tournament kicks off Vadakara