മനാമ: (vatakara.truevisionnews.com) കോഴിക്കോട് വടകര സ്വദേശി അനൂപ് (42) ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വന്തമായി കാറെടുത്ത് അനൂപ് സ്വകാര്യ ഹോസ്പിറ്റലിലേക്ക് പോയിരുന്നു.


ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നാണു. മാതാവ്: അംബിക. ഭാര്യ: മനീഷ. മക്കൾ: സൂര്യദേവ്, കാർത്തിക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
vadakara native dies heart attack Bahrain