Featured

വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായതായി പരാതി

News |
Apr 29, 2025 09:58 PM

വടകര : (vatakara.truevisionnews.com) ബൽഗാമിൽ എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. വടകര വില്യാപ്പള്ളി കോച്ചിയാമ്പള്ളി ശശിയുടെ മകൻ അലൻ കൃഷ്ണയെയാണ് (20) കാണാതായത്. ബെൽഗാവിയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്നുമാണ് അലനെ കാണാതായത്.

ബെൽഗാവി പോലീസ് സ്റ്റേഷനിൽ അലന്റെ അച്ഛൻ വി കെ ശശി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലൻ്റെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെകാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

വി കെ ശശി ( പിതാവ്): 94802 90450

ബിഐഎംസ് കോളേജ് ബെൽഗാവി: 94482 66972

ബെൽഗാവി പോലീസ് സ്റ്റേഷൻ: 0831 2491071

Report of missing student from Villiyapally vadakara

Next TV

Top Stories










News Roundup