ആയഞ്ചേരി: 2026 ഫിബ്രവരിയിൽ രാജസ്ഥാനിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ 36-ാം ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള കർഷക സംഘം യൂണിറ്റ് സമ്മേളനങ്ങൾ ആയഞ്ചേരി വില്ലേജിൽ തുടക്കം കുറിച്ചു. ആയഞ്ചേരി ടൗൺ യൂണിറ്റ് സമ്മേളനത്തിൽ എൻ കെ ചാത്തുവേട്ടൻ പതാക ഉയർത്തി.
വടകര ഏരിയാ കമ്മിറ്റി അംഗം കെ എം മനോജൻ ഉൽഘാടനം ചെയ്തു. ടി.എൻ മമ്മു അധ്യക്ഷം വഹിച്ചു. വി ഉമാദേവി അനുശോചന പ്രമേയവും, സി.യം ഗോപാലൻ രക്തസാക്ഷി പ്രമേയവും അവതരിച്ചു.
വി.ഗീത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി ഹമീദ്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികളായി ടി.എൻ മമ്മു ( പ്രസിഡണ്ട്) വി ഗീത ( സിക്രട്ടരി )സി.യം ഗോപാലൻ ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു
Farmers group unit meetings begun Ayanchery