വടകര : (vatakara.truevisionnews.com) വർണ്ണങ്ങളുടെ വിസ്മയ കാഴ്ച്ചകളുമായി പ്രീതി രാധേഷ് വളയം ഒരുക്കുന്ന 'ചിറകുകൾ'ചിത്ര പ്രദർശനം നാളെ വടകര കചിക ആർട് ഗാലറിയിൽ നടക്കും. വൈകിട്ട് നാലിന് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി മുഖ്യാതിഥിയാവും.


കോഫി പെയിൻ്റിംഗ് , മിക്സഡ് മീഡിയ ,ഫാബ്രിക്ക് പെയിൻ്റിംഗ്, മഡ് ആർട്ട്, ഗ്ലാസ് പെയിൻ്റിംഗ് ,ബോട്ടിൽ ആർട്ട്, കേരള മ്യൂറൽ , ഫിങ്കർ പെയിൻ്റിംഗ്, നൈഫ് ആർട്ട്, ത്രീഡി ലൈനർ വർക്ക്, ഡോട്ട് ആർട്ട്, നെറ്റി പട്ടം തുടങ്ങി 300 ലധികം കലാസൃഷ്ടികൾ ആർട്ട് ഗ്യാലറിയിൽ ഇടം പിടിക്കും.
ചിത്രകലയിൽ തൻ്റെതായ വീക്ഷണങ്ങളിലൂടെ വേറിട്ട സങ്കേതങ്ങൾ ഒരുക്കിയ പ്രീതിയുടെ ചിത്രങ്ങൾ ഇതിനകം ഏറെ ശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായിരുന്നു. കോവിഡിന്റെ വിരസതയിൽ നിന്നുമാണ് പ്രീതി ചിത്ര കലയുടെ ലോകത്തെത്തിയത്.
ചിത്രരചനയിൽ വഴികാട്ടികളില്ലാതെ കൊറിയൻ, ജപ്പാനീസ് ആർടുകളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കരകൗശല പരമ്പരാഗത കലകളിലും പ്രീതി സായത്തമാക്കി വർണങ്ങളിലൂടെ പുന:ർജൻമം നൽകിയിട്ടുണ്ട്. ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻ്റിലും കസ്റ്റമർ റിലേഷനിലുമായി എം. ബി. എ . ബിരുദധാരി കൂടിയാണ്.
അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ചിത്ര പ്രദർശനം 25 ന് അവസാനിക്കും. വാർത്ത സമ്മേളനത്തിൽ പവിത്രൻ ഒതയോത്ത് പ്രീതിരാധേഷ്, രമേശൻ, രാജേഷ് എടച്ചേരി ആർ. ആർ. രാധേഷ് എന്നിവർ പങ്കെടുത്തു.
Inauguration tomorrow Preethi Radhesh's chirakukal art exhibition Vadakara