തിരുവള്ളൂർ: മണ്ഡലം കെ.എൻ.എം. മുജാഹിദ് സമ്മേളനത്തിൻ്റെ ഭാഗമായി ഐ.എസ്.എം, എം.എസ്.എം നടത്തിയ നവോത്ഥാന ലഹരി വിരുദ്ധ സന്ദേശ യാത്ര ശ്രദ്ധേയമായി. കീഴൽ ചെക്കോട്ടി ബസാറിൽ എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് കൊയിലാണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.


കെ.വി.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. സമാപനം മുയിപ്പോത്ത് ടൗണിൽ എക്സൈസ് ഇൻസ്പെക്ടർ ബിജു പാലയാട് ഉദ്ഘാടനം ചെയ്തു. ടി.അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ അഫ്സൽസ്വലാഹി ആവള, അബ്ദുൽ കരീം കോച്ചേരി, അബ്ദുല്ല പട്ടയാട്ട്, സഅദുദ്ദീൻ സ്വലാഹി, ഫൈസൽ.പി.കെ, വി.അബ്ദുൽ ഹമീദ്, ടി.കെ.അബ്ദുല്ല ജമാലി, ടി.കെ.കുഞ്ഞമ്മദ്, മിസ്അബ് സാനി, സുഹൈൽ കല്ലേരി, ഫാറൂഖ് അഹമദ് കെ. പി, നജീബ് ചോയിക്കണ്ടി, ജസീം.എം.വി, അമാൻ അഹമദ്, നൗഫൽ.വി.കെ, മൂസ എൻ.കെ, അബൂബക്കർ കാമിച്ചേരി എന്നിവർ സംസാരിച്ചു.
revival anti drunkenness message tour held Thiruvallur