പതിയാരക്കര : (vatakara.truevisionnews.com) കിണറുള്ള കണ്ടി അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന ജീവനക്കാരായ ജാനു. പി. കെ. (ജാനകി ), വസന്താ. പി. എന്നിവർക്ക് യാത്രയയപ്പ് നൽകി. ഡി എസ് എസ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എം. കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.


മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. അഷ്‌റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. രാജേന്ദ്രൻ, സി. മനോജൻ, പ്രഭാകരൻ മാസ്റ്റർ, ഒ. പി. ചന്ദ്രൻ, രാഗേഷ്. എം. വി. അശ്വന്ത്. വി. തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
Farewell teachers kinarullakandi Anganwadi