വടകര: (vatakara.truevisionnews.com) ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്‌സ് ആൻറ് കരിയർ അക്കാദമിയുടെ നാലാം വാർഷികം വിവിധ പരിപാടികളാൽ വർണാഭമായി. മേപ്പയിലെ ക്യാമ്പസിൽ നടന്ന ചടങ്ങൽ ദേശീയ, സംസ്ഥാന തലങ്ങളിൽ കഴിവ് തെളിയിച്ച 66 കുട്ടികൾക്കു പ്രത്യേക പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 2024-25ലെ വോളിബോൾ ക്യാമ്പ്, ഫുട്‌ബോൾ ക്യാമ്പ്, കരാട്ടെ കോച്ചിങ്, 2025ലെ സമ്മർ ക്യാമ്പ് എന്നിവ പൂർത്തിയാക്കിയ 170-ഓളം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


ചരിത്ര ഗ്രന്ഥ രചയിതാവ് പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി മുഖ്യാതിഥിയായി. കേരള വോളി അസോസിയേഷൻ സെക്രട്ടറിയും ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ സി.സത്യൻ അനുമോദന പ്രസംഗം നടത്തി. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി.പ്രജിത അധ്യക്ഷത വഹിച്ചു. ഐപിഎം ട്രസ്റ്റ് ചെയർമാൻ നരേന്ദ്രൻ കൊടുവട്ടാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഹരിദാസൻ.ടി.വി, സുജാത, പത്മാക്ഷൻ, രാഘവൻ മാണിക്കോത്ത്, വിദ്യാസാഗർ, സുരേഷ്, പ്രദീപൻ, മണി ബാബു പി.പി.രാജൻ, ഷെരീഫ് , ശശിധരൻ.കെ, മിനി.സ്.നായർ, സുനിൽ കുമാർ, കെ.എം.വിനോദ് , ഷീജിത്.വി.എം എന്നിവർ ആശംസകൾ നേർന്നു. ഐപിഎം ട്രസ്റ്റ് സെക്രട്ടറി രഞ്ജുമോൻ നന്ദി പറഞ്ഞു.
അലൻ തിലക് സ്കൂളിലെ കുട്ടികളുടെ കത്താ പ്രദർശനം, ഐപിഎം വോളി വനിതാ താരങ്ങളുടെ ഫ്യൂഷൻ ഡാൻസ്, സ്നേഹ വീട് ട്രൂപ്പിന്റെ സംഗീത സമർപ്പണം, ക്രീഡാ ഫിറ്റ്നസിന്റെ സൂംബ ഡാൻസ് എന്നിവ അരങ്ങേറി.
IPM Academy Fourth anniversary celebration