വടകര: (vatakara.truevisionnews.com) ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണത്തിന്റെ അശാസ്ത്രീയത കാരണം വടകര മേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ വടകരയിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.


എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സൗകര്യത്തിനു വേണ്ടി നിർമ്മിക്കുന്ന റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണെന്നും ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെടണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച സമരത്തിൽ ബഷീർ കെ കെ, റൗഫ് ചോറോട് എന്നിവർ സംസാരിച്ചു. സിദ്ദീഖ് പുത്തൂർ, സഫീർ വൈക്കിലശ്ശേരി,സമദ് മാകൂൽ, റാഷിദ് കെ പി, ഉനൈസ് ഒഞ്ചിയം, ജലീൽ വൈക്കിലശ്ശേരി,സമ്രം കുഞ്ഞിപ്പള്ളി, മുഷ്താഖ് കണ്ണൂക്കര, മുനീസ് വടകര, യഹിയ മാങ്ങാട്ടുപാറ, ഫിറോസ് പള്ളിത്താഴെ, ഷബീർ ടി കെ, മൻഷൂദ് പി കെ തുടങ്ങിയവർ നേതൃത്വം നൽകി.
Unscientific construction national highways SDPI organizes sitin protest Vadakara