May 20, 2025 07:44 PM

വടകര: (vatakara.truevisionnews.com) സ്വപ്നവർണ്ണങ്ങൾ ചിറകുകളായി പറക്കാൻ തുടങ്ങി. ഏകലവ്യയായ കലാകാരി പ്രീതി രാധേഷിൻ്റെ പെയിൻ്റിംഗ് എക്സിബിഷൻ വടകര കചികയിൽ ആരംഭിച്ചു. ഇനി അഞ്ചു നാൾ ഈ കലാവൈഭവങ്ങൾ കടത്തനാടിന് അസ്വദിക്കാൻ കഴിയും.

അഞ്ച് ദിവസവും രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് ആറ് മണി വരെ വടകര എടോടി -പുതിയ ബസ് സ്റ്റാൻ്റ് റോഡിലെ കചിക ആർട് ഗാലറിയിൽ നടക്കും. പെയിൻ്റിംഗ് എക്സിബിഷൻ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.

പവിത്രൻ ഒതയോത്ത് അധ്യക്ഷനായി. സിനിമ സംവിധായകൻ പ്രവീൺ ചന്ദ്രൻ മുഖ്യാതിഥിയായി . കോട്ടയിൽ രാധാകൃഷ്ണൻ, അഡ്വ. ഇ നാരായണൻ നായർ, കെ.കെ ശ്രീജിത്, പി പ്രശോഭ്, ജഗതീഷ് എന്നിവർ ആശംസകൾ നേർന്നു. രമേശ് സ്വാഗതവും രവീഷ് വളയം നന്ദിയും പറഞ്ഞു.

Preethiradhesh painting exhibition begins Vadakara Kachika

Next TV

Top Stories