തിരുവള്ളൂർ: (vatakara.truevisionnews.com) തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കെ ടി കല്യാണി സ്മാരക പുലക്കുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി വിഹിതമായി 15 ലക്ഷവും ഗ്രാമപഞ്ചായത്ത് 8 ലക്ഷവും നഗരസഞ്ചയ പദ്ധതി വിഹിതമായി ലഭിച്ച 7.5 ലക്ഷവും ചെലവഴിച്ച് പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ പി സി അധ്യക്ഷത വഹിച്ചു.


വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ സ്വാഗതം പറഞ്ഞു. കുടിവെള്ള പദ്ധതിക്ക് സ്ഥലം സൗജന്യമായി നൽകിയ കെ ടി നാരായണനെ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. ആർ ബാലറാം, ആർ കെ ചന്ദ്രൻ, പവിത്രൻ എൻ കെ,എം ടി രാജൻ,സി ആർ സജിത്ത്, മൊയ്തു പി കെ, രാമകൃഷ്ണൻ വരക്കൂൽ,മഹേഷ് പയ്യട,പി എം വിശ്വനാഥൻ, അനീഷ് പി കെ എന്നിവർ സംസാരിച്ചു
KTKalyani Memorial Pulakkunnu Drinking Water Project inaugurated