വടകര: (vatakara.truevisionnews.com) കഴിഞ്ഞ കടൽക്ഷോഭത്തിൽ തകർന്ന വടകര മണ്ഡലത്തിലെ പ്രധാന കടൽ ഭിത്തികൾ പുനർ നിർമ്മിക്കുന്നതിനായി മൂന്നു കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തിക്കു ഭരണാനുമതിയായതായി കെ.കെ രമ എം.എൽ.എ അറിയിച്ചു.
വടകര മുനിസിപ്പാലിറ്റിയിലെ ആനാട് കടൽഭിത്തിക്ക് 1.75 കോടി, മുനിസിപ്പാലിറ്റിയിലെ കുരിയാടി കടൽ ഭിത്തിക്ക് 64 ലക്ഷം, ചോറോട് പഞ്ചായത്തിലെ കുരിയാടി കടൽ ഭിത്തിക്ക് 61 ലക്ഷം എന്നിങ്ങനെ മൂന്ന് പ്രധാന പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.
കാലവർഷം കനക്കുന്ന സമയത്തു ഏറ്റവും ദുരിതവും അപകടങ്ങളും ഉണ്ടാകുന്നത് തീര പ്രദേശങ്ങളിലാണ്. കഴിഞ്ഞ തവണയുണ്ടായ കാല വർഷക്കെടുതിയിലും ഏറ്റവും ദുരിതമുണ്ടായത് ഈ മേഖലയിലായിരുന്നു. ഓരോ ഘട്ടങ്ങളിലായി വ്യത്യസ്ത പ്രവൃത്തികളായി കടൽ ഭിത്തികൾ പുനർനിർമ്മിച്ചു വരുന്നുണ്ടെന്നും ഈ പ്രവർത്തികൾക്ക് ഭരണാനുമതിയായത് ഏറെ ആശ്വാസകരമാണെന്നും എം.എൽ.എ പറഞ്ഞു. എത്രയും വേഗം പ്രവൃത്തി തുടങ്ങുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും എന്നും എം. എൽ. എ അറിയിച്ചു.
KKRama MLA three crore approved reconstruction sea wall Vadakara