കോഴിക്കോട് : (vatakara.truevisionnews.com) ദേശീയ പാതയ്ക്ക് വേണ്ടി ഉപ്പിലാറമലയിലെ മണ്ണ് ഖനനം അടിയന്തരമായി നിർത്തിവക്കണമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ .
തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ഉപ്പിലാറ മലയിൽ നിന്നും ദേശീയപാത നിർമ്മാണത്തിന് വേണ്ടി വാഗഡ് എന്ന കമ്പനി മണ്ണെടുക്കുന്നത് അശാസ്ത്രീയവും അപകടകരവുമാണ്. കാലവർഷം കനത്തതോടുകൂടി പ്രദേശവാസികൾ മുഴുവൻ ഭീതിയിലാണ് .


ഇക്കാര്യം പരിഗണിച്ചുകൊണ്ട് അടിയന്തരമായി മണ്ണെടുപ്പ് നിർത്തിവെക്കണമെന്നും, ശാസ്ത്രീയമായ പഠനം നടത്തി മാത്രമേ ഉപ്പിലാറ മലയിലെ മണ്ണ് ഖനന പ്രവർത്തനങ്ങൾ നടത്താവൂ എന്നും കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ , കലക്ടർ ഉൾപ്പെടെയുള്ള അധികൃതരോട് ആവശ്യപ്പെട്ടു .
Soil mining Uppilaramala should be stopped immediately kpkunjahammadkutty MLA