വടകര: (vatakara.truevisionnews.com) 2018 ൽ കുറിഞ്ഞാലിയോട് ആരംഭിച്ച വടകര ബ്ലോക്ക് റൂറൽ കോ-ഓപ്പ് സോസൈറ്റി ലിമിറ്റഡ്, ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ചടങ്ങ് കേരള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരുടെ ആവശ്യങ്ങൾ നിർവ്വഹിക്കാനുതകുന്ന വിധത്തിൽ ലളിതവും കൂടുതൽ മെച്ചപ്പെട്ടതുമായ സൗകര്യങ്ങൾ സംഘത്തിന്റെ പുതിയ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്.


സംഘം ഭരണസമിതി പ്രസിഡണ്ട് കെ.ഗംഗാധരക്കുറുപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘം ഓണററി സെക്രട്ടറി വി.പി രാഘവൻ റിപ്പോർട്ട് അവതരി പ്പിച്ചു. സ്ട്രോങ്ങ് റൂം ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൻ കെ.പി സൗമ്യ നിർവ്വഹിച്ചു.
നിക്ഷേപ സ്വീകരണം ഏറാമല ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രനും വായ്പാ വിതരണം സഹകരണ അസി. റജിസ്ട്രാർ പി ഷിജുവും ഉദ്ഘാടനം ചെയ്തു. പുറമേരി യൂണിറ്റ് സഹകര ണ ഇൻസ്പെക്ടർ സുരേഷ്ബാബു മണിയലത്ത് കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു.
വടകര ബ്ലോക്ക് പഞ്ചായ ത്തംഗം കോട്ടയിൽ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ.എം ബിജു, പി. ലിസി, പി കെ സനൽകുമാർ, സി പി ഐ ജില്ലാ ക മ്മിറ്റിയംഗം ആർ സത്യൻ, എൻ ബാ ലകൃഷ്ണൻ, പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.കെ കുഞ്ഞമ്മദ്, എ.കെ ബാബു, എം.കെ കുഞ്ഞിരാമൻ, കൂർക്കയിൽ ശശി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
സ്വാഗത സംഘം ചെയർമാൻ എ കെ കുഞ്ഞിക്കണാരൻ സ്വാഗതവും കൺവീനർ ഒ എം അശോകൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Inaugurates new building Vadakara Block Rural Co op Society Limited