വടകര:(vatakara.truevisionnews.com) നഗരസഭാ പ്രദേശത്തെ തീരദേശമേഖലയിൽ കടലാക്രമണം തുടരുന്നു. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ കടൽ കയറ്റം മൂലം പല ഭാഗത്തും ഭിത്തി ഇടിഞ്ഞു. അഴിത്തല മുതൽ കുരിയാടി വരെ അൻപതോളം വീടുകൾ കൂടി ഭീഷണിയിലായി.
കടലാക്രമണമുണ്ടായ സ്ഥലങ്ങളിൽ കെ.കെ.രമ എംഎൽഎ സന്ദർശിച്ചു. കസ്റ്റംസ് റോഡ്, ശാദി മഹൽ ഭാഗത്ത് ഓവുചാൽ കര കവിഞ്ഞ് ഒട്ടേറെ വീടുകളിൽ വെള്ളം കയറി.നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


Sea erosion Fifty more houses Vadakara under threat