വടകര: (vatakara.truevisionnews.com) സ്കൂൾ സമയ മാറ്റത്തിനെതിരെ വടകരയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ. വടകര റേഞ്ചിലെ പതിനേഴ് മദ്രസകളിലാണ് പ്രതിഷേധ പരിപാടി നടന്നത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ പ്രതിഷേധിച്ചു.
വിവിധ മദ്രസകളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് സ്വദർ ഉസ്താദുമാർ നേതൃത്വം നൽകി. വടകര ബുസ്താനുൽ ഉലൂം മദ്രസയിൽ മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ റേഞ്ച് പ്രസിഡന്റ് പി.സി. അസ്സൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.


പി.കെ.അബ്ദുൾ അസീസ്, എ.പി.മഹമൂദ് ഹാജി, ഇ.പി.അബ്ദുൾ അസീസ് ബാഖവി, ഷംസുദീൻ ഫൈസി, പി.വി.സി.മമ്മു, പി.വി. മുഹാജിർ, എൻ.പി.ഹംസ, ടി.പി.സലീം, വി.ഷബീർ, കരീം കറുകയിൽ, മജീദ് പള്ളിത്താഴ, ജാഫർ വരപ്പുറത്ത്, വി.സി.ഇഖ്ബാൽ, ഗഫൂർ കക്കട്ടിയിൽ എന്നിവർ വിവിധ മദ്രസകളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.
School timings change Protests gather in madrasas against government wrong policy