ആയഞ്ചേരി:( vatakara.truevisionnews.com) കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (കെ. എ. ടി. എഫ്) സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലും അലിഫ് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു . എൽ പി , യു പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത് . സ്കൂൾ തല പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി .
കീഴൽ യു.പി. സ്കൂളിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. പ്രേമചന്ദ്രൻ കെ പരിപാടി ഉദ്ഘാടനം ചെയ്തുഹാരിസ് തങ്ങൾ പരിപാടിയുടെ അധ്യക്ഷനായി. വി കെ സുബൈർ, കെ.കെ. അബ്ദുൽ കരീം, ഫഹദ് കീഴൽ, എൻ.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.


കടമേരി എം.യു.പി, മറിയം ഹനാന ടി.യു പി വിഭാഗം, ആയിഷ സെൻഹ വില്ല്യാപ്പള്ളി യു.പി, റുമൈസ മറിയം എം.സി.എം.യു.പി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ അംന നിയ ഒന്നാം സ്ഥാനം ശാന്തി നികേതൻ എച്ച്.എസ്.എസ്. തിരുവള്ളൂർ രണ്ടാം സ്ഥാനം മുഹമ്മദ് ഹാഹിഫ് മേമുണ്ട എച്ച്.എസ്.എസ്, മൂന്നാം സ്ഥാനം ശൈഹ സഈദ് എം.ജെ.എച്ച്.എസ്. എസ്. വില്യാപ്പളളിയും നേടി .
മിസ്ന ഫാത്തിമ സി. ടി ഹയർ സെക്കണ്ടറി വിഭാഗത്തിൽ. എം.ജെ.വി.എച്ച്. എസ്. എസ്. വില്ല്യാപ്പള്ളി ഒന്നാം സ്ഥാനവും സന ഫാത്തിമ ശാന്തി നികേതൻ എച്ച്. എസ്. എസ്. തിരുവള്ളൂർ രണ്ടാം സ്ഥാനവും ഹന ഫാത്തിം സി. ആർ. എ.സി.എച്ച്.എസ്. എസ്. കടമേരി മൂന്നാം സ്ഥാനവും സ്വന്തമാക്കി .ടി.കെ.ഹാരിസ്, പി.അബ്ദുൽ മജീദ്, എം.സൈനുദ്ദീൻ, കെ.കെ.അബ്ദുല്ല, ടി.ടി. സാജിത, എം.റുഖിയ, ടി. അബ്ദുറഹീം, എം.കെ. നസീമ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Alif Talent Test Sub-District Competition was notable