വടകര: മാറുന്ന ലോകത്തെ ഉൾക്കൊള്ളാൻ വിദ്യാഭ്യാസം കൊണ്ട് കഴിയണമെന്ന് ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ:കെ എ ആയിഷ സ്വപ്ന അഭിപ്രായപ്പെട്ടു. മനാറുൽ ഇസ്ലാം സഭ സംഘടിപ്പിച്ച വിജയാരവം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
നിർമിതാബുദ്ധിയുടെ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.ഓരോ നിമിഷവും ടെക്നോളജി മാറിക്കൊണ്ടിരിക്കുകയാണ്. എ പ്ലസ് നേടിയത് കൊണ്ട് മാത്രം കാര്യമില്ല.ബാക്ക് ബെഞ്ചിൽ ഇരിക്കുന്നവർക്കും മാറുന്ന ലോകത്ത് സാധ്യതകളുണ്ട്.സാധ്യതകളെ അവസരങ്ങളാക്കണം. ജീവിതത്തിൽ ഔന്നിത്യത്തിൽ എത്തുമ്പോഴുംവിനയവും ലാളിത്യവും കൈവിടരുതെന്നും അക്ഷര വെളിച്ചം പകർന്നു തന്ന വിദ്യാലയങ്ങളെമറക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.


ചടങ്ങിൽ എം.ഐ സഭ പ്രസിഡണ്ട് പ്രൊഫ:കെ കെ മഹമൂദ് അധ്യക്ഷത വഹിച്ചു.ഡോ:കെ എ ആയിഷ സ്വപ്നക്കുള്ള ഉപഹാരം എം ഐ സഭ മാനേജർ എൻ.പി അബ്‌ദുള്ള ഹാജി സമർപ്പിച്ചു.
എൽ.എസ്.എസ്, യു.എസ്.എസ്, എൻ. എം.എം എസ്, എസ്.എസ്.എൽ.സി,പ്ലസ് ടു,വിഎച്ച്എസ്ഇ ഉന്നത വിജയികളേയും പി വി അബ്‌ദുറഹിമാൻ (മക്ക),പി കെ സി റഷീദ്, കെ പി ഹാരിസ്,വി ഷബീർ, എം.കെ സമീർ ഹാജി, വി മുസ്തഫ, പി.കെ ജലാൽ, അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. എം.സി വടകര, കെ.കെ.ഹാജറ,മുഹമ്മദ് ഹിർഷാദ്, എൻ.പി അഷ്റഫ്, കെ.ടി. യൂനുസ്, ടി എ മുഹമ്മദ് ഫാറൂഖ്,തുടങ്ങിയവർ ആശംസകൾ നേർന്നു.എം ഐ സഭ ജനറൽ സെക്രട്ടറി വി ഫൈസൽ സ്വാഗതവും ട്രഷറർ പി മഹ്മൂദ് നന്ദിയും പറഞ്ഞു.
Education should enable us to embrace the changing world Dr. Aisha Swapna