പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റമാണ് കേരള വികസനത്തിന്റെ അടിസ്ഥാനം -എം. വി. നികേഷ് കുമാർ

പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റമാണ് കേരള വികസനത്തിന്റെ അടിസ്ഥാനം -എം. വി. നികേഷ് കുമാർ
Jul 18, 2025 07:13 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റമാണ് കേരള വികസനത്തിന്റെ അടിസ്ഥാനമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എംപി നികേഷ് കുമാർ. സ്മാർട്ട് കുറ്റ്യാടി സംഘടിപ്പിച്ച കുറ്റ്യാടി മണ്ഡലം 'വിജയോത്സവം' വടകര ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വലിയ മുന്നേറ്റമാണ് അടയാളപ്പെടുത്തി കൊണ്ടിരിക്കുന്നതെന്നും അതാണ് കേരളത്തിൻറെ വികസനത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നതെന്നും എംപി നികേഷ് കുമാർ പറഞ്ഞു.വിജ്ഞാന മേഖലയിൽ വിജയങ്ങളോടൊപ്പം സാമൂഹിക പുരോഗതിയെ സംബന്ധിച്ചു കൂടി കുട്ടികളും സമൂഹവും അറിയേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 'സ്മാർട്ട് കുറ്റ്യാടി' യുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 23 വിദ്യാലയങ്ങളിൽ നിന്നായി എസ്എസ്എൽസി പ്ലസ് ടു വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടി എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ആതുര സേവന രംഗത്തെ പ്രശസ്ത സേവനത്തിന് ഡോ. സച്ചിത്തിനെ ഉപഹാരം നൽകി ആദരിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ 10 ഹൈസ്കൂളുകളിൽ നിന്നും 11 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും ഒരു വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയാണ് ആദരിച്ചത്.

കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു സുവനീർ പ്രകാശിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന ഏറ്റുവാങ്ങി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ നയീമ കുളമുള്ളതിൽ, അബ്ദുൾ ഹമീദ് നെല്ലിയോട്ടുമ്മൽ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന, മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ജയപ്രഭ, എഇഒ മാരായ കെ പ്രേമചന്ദ്രൻ, സ്വപ്ന ജൂലിയറ്റ് തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി. ദിവ്യ എസ് അയ്യർ ഓൺ ലൈനിൽ പരിപാടിക്ക് ആശംസ നേർന്നു. സ്വാഗത സംഘം കൺവീനർ പി കെ ദിവാകരൻ സ്വാഗതവും പി എം കുമാരൻ നന്ദിയും പറഞ്ഞു.

Senior journalist MP Nikesh Kumar says that progress in the field of public education is the basis of Kerala's development

Next TV

Related Stories
തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

Jul 18, 2025 04:14 PM

തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച...

Read More >>
ദൃശ്യം സിസിടിവിയിൽ; ഒഞ്ചിയത്ത് രണ്ട് വീടുകളിൽ കവർച്ച, മോഷ്ടാക്കളെത്തിയത് വാക്കത്തിയുമായി

Jul 18, 2025 03:09 PM

ദൃശ്യം സിസിടിവിയിൽ; ഒഞ്ചിയത്ത് രണ്ട് വീടുകളിൽ കവർച്ച, മോഷ്ടാക്കളെത്തിയത് വാക്കത്തിയുമായി

ഒഞ്ചിയത്ത് രണ്ട് വീടുകളിൽ കവർച്ച, മോഷ്ടാക്കളെത്തിയത് വാക്കത്തിയുമായി...

Read More >>
ഓർമ്മയിൽ കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ നാട്

Jul 18, 2025 02:52 PM

ഓർമ്മയിൽ കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ നാട്

ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ നാട്...

Read More >>
ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തി -ബാബു ഒഞ്ചിയം

Jul 18, 2025 02:04 PM

ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തി -ബാബു ഒഞ്ചിയം

ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ബാബു...

Read More >>
സായാഹ്ന ധർണ; ദേശീയപാത നിർമാണം അഴിമതി നിറഞ്ഞത് -കെ. മുരളീധരൻ

Jul 18, 2025 01:22 PM

സായാഹ്ന ധർണ; ദേശീയപാത നിർമാണം അഴിമതി നിറഞ്ഞത് -കെ. മുരളീധരൻ

ദേശീയപാത നിർമാണം അഴിമതി നിറഞ്ഞതാണെന്ന് കെ....

Read More >>
ഒരു വർഷം പിന്നിട്ട്; സാന്ത്വനം കുടുംബശ്രീയുടെ വാർഷികാഘോഷം വർണാഭമായി

Jul 18, 2025 12:29 PM

ഒരു വർഷം പിന്നിട്ട്; സാന്ത്വനം കുടുംബശ്രീയുടെ വാർഷികാഘോഷം വർണാഭമായി

സാന്ത്വനം കുടുംബശ്രീയുടെ വാർഷികാഘോഷം വർണാഭമായി...

Read More >>
Top Stories










News Roundup






//Truevisionall