കോട്ടപ്പള്ളി :(vatakara.truevisionnews.com) കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ കോട്ടപ്പള്ളിയിൽ എംഎസ്എഫ് പ്രതിഷേധ പ്രകടനം.
വിഷയത്തിന്റെ ദാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തിയത്.


കോട്ടപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധത്തിൽ അഫ്സൽ ഒ,റിസ്‌വാൻ പി, ഫാസിൽ വള്ളിൽ, മുഹമ്മദ് ടിസി, സിയാഫ് പികെ, ഷംനാദ് എൻകെ, മുസ്തഫ കെപി എന്നിവർ നേതൃത്വം നൽകി
Mithun death MSF protest in Kottappalli demanding the resignation of the Education Minister