വടകര: (vatakara.truevisionnews.com) ദേശീയപാത നിർമാണം അഴിമതി നിറഞ്ഞതാണെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ. മുരളീധരൻ. ദേശീയപാത നിർമാണത്തിലെ അപാകത പരിഹരിക്കുക, യാത്രാദുരിതം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത നിർമാണത്തിൽ അപാകത വരാൻ പ്രധാനകാരണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അഴിമതിക്കാർക്ക് വഴങ്ങിയതാണെന്ന് കെ.മുരളീധരൻ കുറ്റപ്പെടുത്തി.


ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ, അഡ്വ. ഇ നാരായണൻ നായർ, ടി.വി.സുധീർകുമാർ, മുഴിക്കൽ ചന്ദ്രൻ, വി.കെ.പ്രേമൻ, അഡ്വ.പി.ടി.കെ.നഷ്ടൽ, സുധീഷ് വള്ളിൽ, ഇ.നിജിൻ, പി.എസ്.രൻജിത്ത്, രവി മരത്തപ്പള്ളി, ഷംസുദ്ദിൻ കല്ലിങ്കൽ, സജിത്ത് മാരാർ, പ്രബിൻ പാക്കയിൽ നജീബ് താഴെ അങ്ങാടി, പി.പി.കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
K Muraleedharan says national highway construction is full of corruption dharna