വടകര: മുൻ മുഖ്യമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അനിഷേധ്യ നേതാവുമായ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികം വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അഞ്ചു വിളക്കിന് മുൻവശം ഛായ പടത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡണ്ട്. വി. കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. പി.. എസ്. രഞ്ജിത്ത് കുമാർ, ടി. പി. ശ്രീലേഷ്, എം. രാജൻ, നടക്കൽ വിശ്വനാഥൻ,കെ. പി. നജീബ്, സുരേഷ് കുളങ്ങര ത്ത്,അഡ്വ:കെ പ്രവീൺ, ടി. കെ. രതീശൻ, ബിജൂൽ ആയാടത്തിൽ. കമറുദീൻ കുരിയാടി, നിരേഷ്എടോടി,,അഭിനന്ദ് ജെ മാധവ്, രാഹുൽ ദാസ് പുറങ്കര, എന്നിവർ സംസാരിച്ചു
country remembers Oommen Chandy