വടകര: ഒഞ്ചിയത്ത് രണ്ട് വീടുകളിൽ കവർച്ച. നെല്ലാച്ചേരി കുനിയിൽ അനന്തൻ, കുനിയിൽ രജിത്ത് കുമാർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
അനന്തന്റെ വീട്ടിൽ നിന്ന് സ്വർണാഭരണം കവർന്നു. അതോടൊപ്പം സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌ക് മോഷ്ടാക്കൾ കൊണ്ട് പോയി. വാതിലുകൾ കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഹെൽമറ്റും കോട്ടും കയ്യുറകളും ധരിച്ച് വാക്കത്തിയുമായി എത്തിയ മോഷ്ടാവിന്റെ ദൃശ്യം മെമ്മറി കാർഡുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.


രണ്ട് വീടുകളിലും ആളില്ലായിരുന്നു. രാത്രി പെയ്ത കനത്ത മഴ മോഷ്ടാക്കൾക്ക് അനുകൂലമായി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Robbery in two houses in Onchiyam thieves arrived with a machete