മണിയൂർ:(vatakara.truevisionnews.com) സ്ഥിരമായി സിപിഎം ഭരിച്ച് വികസന മുരടിപ്പിന്റെ നെല്ലിപ്പടി കണ്ട പഞ്ചായത്താണ് മണിയൂരെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമതി അംഗം എൻ.സുബ്രഹ്‌മണ്യൻ. മണിയൂർ പഞ്ചായത്ത് മഹാത്മാഗാന്ധി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ കൊളായി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം, അച്യുതൻ പുതിയെടുത്ത്, പി.സി.ഷീബ, സി.പി.വിശ്വനാഥൻ, സി.വി. അജിത്ത്, കെ.പി.ജീവാനന്ദൻ, എം.കെ.ഹമീദ്, ചാലിൽ അഷ്റഫ്, പി.എം.കണാരൻ, സി.എം.സതീശൻ, സുരേഷ് കുറ്റിലാട്ട്, ഗീമേഷ് മങ്കര, സുധാകരൻ എം.കെ.റിനീഷ്, അഷ്റഫ് പി.എം എന്നിവർ പ്രസംഗിച്ചു.
KPCC Political Affairs Committee member N Subramanian said that Maniyoor is a panchayat that has witnessed the decline of development