വടകര :(vatakara.truevisionnews.com)എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായനോത്സവം 2025 ൻ്റെ ഭാഗമായി വായന മത്സരം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡൻറ് എൻ. എം.നാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, വയോജന വേദി കൺവീനർ പി. രാജൻ, വനിതാവേദി കൺവീനർ കെ.റീന ,സെക്രട്ടറി, കെ. അനിഷ ,കെ.കെ.രാജൻ, എ. സുരേഷ് എന്നിവർ സംസാരിച്ചു.സീനിയർ വിഭാഗം മത്സരത്തിലെ വിജയികളായ അരുണിമ , ഷബ്ന പി.ടി.കെ. എന്നിവർക്ക് ഉപഹാരം നൽകി. ലൈബ്രേറിയൻ ടി. എം. ഷീജ നന്ദി പറഞ്ഞു
A reading competition was organized as part of the Reading Festival 2025